Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legal Experts Say

?ചോദ്യങ്ങൾ ബാക്കി; ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ

കൊ​​​​ച്ചി: സ്ത്രീ​​​​ക​​​​ൾ​​​​ക്കു​​​​ നേ​​​​രേ ന​​​​ട​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നു ക്വ​​​​ട്ടേ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യെ​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ കു​​​​റ്റം ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ന​​​​ടി ആ​​​​ക്ര​​​​മ​​​​ണക്കേ​​​​സി​​​​ൽ, കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി കാ​​​​ത്തി​​​​രു​​​​ന്ന കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക്കു​​​​ശേ​​​​ഷ​​​​വും നി​​​​യ​​​​മ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ളി​​​​ൽ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ബാ​​​​ക്കി.

ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നു​​​​ പി​​​​ന്നി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന തെ​​​​ളി​​​​യി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ പോ​​​​യ​​​​തും ന​​​​ട​​​​ൻ ദി​​​​ലീ​​​​പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ളെ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​രാ​​​​ക്കി​​​​യ​​തു​​മു​​ൾ​​പ്പെ​​ടെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി വി​​​​ധി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.


ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ത്തി​​​​യെ​​​​ന്ന​​​​തും ഇ​​​​ത് ഒ​​​​ന്നാം​​​​പ്ര​​​​തി പ​​​​ൾ​​​​സ​​​​ർ സു​​​​നി ന​​​​ട​​​​ൻ ദി​​​​ലീ​​​​പി​​​​നു കൈ​​​​മാ​​​​റി​​​​യെ​​​​ന്നു​​​​മു​​​​ള്ള പോ​​​​ലീ​​​​സി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ൽ കേ​​​​സി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യ്ക്കു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ തെ​​​​ളി​​​​വാ​​​​യി പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

പ​​​​ൾ​​​​സ​​​​റി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ‌ പ്ര​​​​തീ​​​​ഷ് ചാ​​​​ക്കോ വ​​​​ഴി​​​​യാ​​​​ണ് ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ദി​​​​ലീ​​​​പി​​​​നു ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​മു​​​​ണ്ട്. ഇ​​​​തി​​​​ന് ഒ​​​​ന്ന​​​​രക്കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു പ്ര​​​​തി​​​​ഫ​​​​ലം നി​​​​ശ്ച​​​​യി​​​​ച്ച​​​​ത്. കൃ​​​​ത്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം കേ​​​​സാ​​​​യാ​​​​ൽ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കാ​​​​യി മൂ​​​​ന്ന​​​​ര കോ​​​​ടി​​​​യും ന​​​​ൽ​​​​കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

2015ൽ ​​​​പ​​​​ൾ​​​​സ​​​​ർ സു​​​​നി​​​​ക്ക് 1.10 ല​​​​ക്ഷം രൂ​​​​പ​​​​യും കേ​​​​സി​​​​ലെ പ്ര​​​​ധാ​​​​ന സാ​​​​ക്ഷി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​യ ന​​​​ട​​​​ൻ നാ​​​​ദി​​​​ർ​​​​ഷാ വ​​​​ഴി 30,000 രൂ​​​​പ​​​​യും ദി​​​​ലീ​​​​പ് കൈ​​​​മാ​​​​റി​​​​യ​​​​തി​​​​ന്‍റെ തെ​​​​ളി​​​​വു​​​​ക​​​​ൾ കി​​​​ട്ടി​​​​യ​​​​താ​​​​ണ്. ഇ​​​​തു ക്വ​​​​ട്ടേ​​​​ഷ​​​​ൻ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ അ​​​​ഡ്വാ​​​​ൻ​​​​സ് ആ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം.

ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ശേ​​​​ഖ​​​​രി​​​​ച്ചി​​​​ട്ടും ഇ​​​​തു കേ​​​​സി​​​​ന്‍റെ വി​​​​ധി​​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ പോ​​​​യ​​​​ത് അ​​​​പ്പീ​​​​ൽ ഘ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ന്നേ​​​​ക്കും. ‌

പ്ര​​​​തി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​ർ​​​​ത​​​​ന്നെ വീ​​​​ഡി​​​​യോ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി​​​​യ​​​​ത് ത​​​​ങ്ങ​​​​ളെ അ​​​​തി​​​​നു നി​​​​യോ​​​​ഗി​​​​ച്ച​​​​വ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റാ​​​​നാ​​​​ണെ​​​​ന്ന പ്ര​​​​സ​​​​ക്ത​​​​മാ​​​​യ വാ​​​​ദം പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ശ​​​​ക്ത​​​​മാ​​​​യി ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ മെ​​​​മ്മ​​​​റി കാ​​​​ർ​​​​ഡ് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ലെ ജി​​​​ല്ലാ ജ​​​​ഡ്ജി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​വും കോ​​​​ട​​​​തി​​​​വി​​​​ധി​​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നു നി​​​​യ​​​​മ​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്നു.

84 ദിവസം ജയിലിൽ

ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ൽ 2017 ജൂ​​​ലൈ പ​​​ത്തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ദി​​​ലീ​​​പ് 84 ദി​​​വ​​​സം ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ര്‍ മൂ​​​ന്നി​​​നാ​​​ണ് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

ഏ​​​ഴ​​​ര വ​​​ർ​​​ഷ​​​ത്തോ​​​ളം വി​​​ചാ​​​ര​​​ണ​​​ത്ത​​​ട​​​വി​​​ലാ​​​യി​​​രു​​​ന്ന ഒ​​​ന്നാം പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​​​ക്ക് സു​​​പ്രീം​​​കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നാ​​​യ​​​ത്. വി​​​ചാ​​​ര​​​ണ വൈ​​​കു​​​ന്ന​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു സു​​​നി​​​യു​​​ടെ ജാ​​​മ്യം.

ഇ​​​​തു ശാ​​​​ശ്വ​​​​ത​​​​മാ​​​​യ വി​​​​ധി​​​​യാ​​​​യി കാ​​​​ണേ​​​​ണ്ട അ​​​​ഡ്വ. ടി. ​​​​ആ​​​​സ​​​​ഫ​​​​ലി
(മു​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ)

ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ നാ​​​​ലു​​​​പേ​​​​രെ വെ​​​​റു​​​​തെ വി​​​​ട്ട​​​​തു ശാ​​​​ശ്വ​​​​ത​​​​മാ​​​​യ വി​​​​ധി​​​​യാ​​​​യി കാ​​​​ണേ​​​​ണ്ട​​​​തി​​​​ല്ല. സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും ഇ​​​​തു മേ​​​​ൽ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യംചെ​​​​യ്യ​​​​പ്പെ​​​​ടും. ക്രി​​​​മി​​​​ന​​​​ൽ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യ്ക്കു നേ​​​​രി​​​​ട്ട് തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ള്ള കേ​​​​സാ​​​​ണി​​​​ത്. രേ​​​​ഖാ​​​​പ​​​​ര​​​​വും ഡി​​​​ജി​​​​റ്റ​​​​ലും ശാ​​​​സ്ത്രീ​​​​യ​​​​വു​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ ഇ​​​​തി​​​​ലു​​​​ണ്ട്.

എ​​​​ന്തി​​​​നാ​​​​ണു ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ക​​​​ൾ ദി​​​​ലീ​​​​പി​​​​ന്‍റെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്? ഇ​​​​തു തെ​​​​ളി​​​​ഞ്ഞ​​​​ത​​​​ല്ലേ. നി​​​​ങ്ങ​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ക്വ​​​​ട്ടേ​​​​ഷ​​​​ൻ കി​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പ്ര​​​​തി​​​​ക​​​​ൾ ഇ​​​​ര​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​തി​​​​നും തെ​​​​ളി​​​​വു​​​​ണ്ട്. എ​​​​ട്ടു വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ശേ​​​​ഖ​​​​രി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ൾ നി​​​​യ​​​​മ​​​​ലോ​​​​ക​​​​ത്തി​​​​ന് അ​​​​റി​​​​വു​​​​ള്ള​​​​താ​​​​ണ്.

 

Latest News

Up